കര്‍ഷകനെ ജയിലിലടച്ച സംഭവം: ബാങ്കിനെതിരെ നടപടിയെടുക്കണം –കര്‍ഷക നേതാക്കള്‍
text_fieldsകല്‍പറ്റ: കോടതിയില്‍ വസ്തുതാവിരുദ്ധമായ വാദമുന്നയിച്ച് ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെ ജയിലിലടച്ച കേരള ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖാ അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ്, ഫാര്‍മേഴ്സ് റിലീഫ് ഫോറം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1999ല്‍ 90,000 രൂപയാണ് സുകുമാരന്‍ വായ്പയെടുത്തത്.
കൃഷിയിലുണ്ടായ നഷ്ടവും മലഞ്ചരക്ക് കച്ചവടം തകര്‍ന്നതും മൂന്ന് പെണ്‍മക്കളുടെ വിവാഹം ചെയ്തയച്ചതിലുണ്ടായ സാമ്പത്തികബാധ്യതയും മൂലം കടക്കെണിയിലായി. കൂലിപ്പണി ചെയ്താണ് കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്.
ഗ്രാമീണ്‍ ബാങ്കില്‍ നിലവില്‍ 5.77 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഇതിന് ജാമ്യവസ്തുവായി 15 ലക്ഷം രൂപ മൂല്യമുള്ള 75 സെന്‍റ് സ്ഥലം ബാങ്ക് സെക്യൂരിറ്റിയായി നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രസ്തുത സ്ഥലം കടുവാസങ്കേതത്തില്‍പെട്ടതാണെന്നും ഇതിനാല്‍ ലേലം ചെയ്യാന്‍ കഴിയുന്നില്ളെന്നും കോടതിയില്‍ കള്ളസാക്ഷി ബോധിപ്പിച്ചാണ് കര്‍ഷകനെ ബാങ്ക് അധികൃതര്‍ ബത്ത കെട്ടിവെച്ച് ജയിലിലടച്ചത്. വിഷയം ചര്‍ച്ചചെയ്യാനത്തെിയ ഡെ. കലക്ടര്‍ കെ.കെ. വിജയന്‍, തഹസില്‍ദാര്‍ എബ്രഹാം, മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ്, എഫ്.ആര്‍.എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനിക്കല്‍ എന്നിവരോട് ഇങ്ങനെ ഒരു രേഖ കോടതിയില്‍ നല്‍കിയിട്ടില്ളെന്നാണ് ബാങ്ക് മാനേജര്‍, റീജനല്‍ മാനേജര്‍ എന്നിവര്‍ വിശദീകരിച്ചത്. എന്നാല്‍, 2013 ഒക്ടോബര്‍ ഒമ്പതിന് ബത്തേരി സബ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ അങ്ങാടിശ്ശേരി എന്ന സ്ഥലം കടുവാസങ്കേതത്തില്‍പെട്ട സ്ഥലമാണെന്നാണ് പറയുന്നത്.
ഇത്തരത്തില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് കോടതിയില്‍ രേഖനല്‍കിയത് സംബന്ധിച്ച് കലക്ടര്‍ അന്വേഷിക്കണം. 15 ലക്ഷം രൂപ മൂല്യമുള്ള 75 സെന്‍റ് സ്ഥലം വിട്ടുകൊടുത്തിട്ടും അവശേഷിക്കുന്ന 10 സെന്‍റും വീടും ഏറ്റെടുക്കാനുള്ള ലക്ഷ്യത്തോടെ കുടിയിറക്കല്‍ പരാതി സബ് കോടതിയില്‍ നല്‍കിയ ഗ്രാമീണ്‍ ബാങ്ക് അധികൃതരുടെ കര്‍ഷകദ്രോഹ നടപടി നീതീകരിക്കാന്‍ പറ്റില്ല. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കടക്കെണിയിലകപ്പെട്ട കര്‍ഷകനെ ജയിലിലടച്ചതിനെതിരെ കര്‍ഷകരും ബഹുജനങ്ങളും മുന്നോട്ടുവരണം. കര്‍ഷകരെ ജയിലിലടച്ച് കുടിശ്ശിക പിരിച്ചെടുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ വയനാട്ടിലെ മുഴുവന്‍ കര്‍ഷകരെയും ജയിലിലടക്കേണ്ടിവരും.
കുടിയിറക്കല്‍ പരാതി പിന്‍വലിച്ച് ബാങ്ക് അധികൃതര്‍ കര്‍ഷകനെ ജയിലില്‍നിന്ന് സ്വതന്ത്രനാക്കുന്നതുവരെ ഇരുളം ഗ്രാമീണ്‍ ബാങ്ക് അടച്ചുപൂട്ടാനായി പ്രക്ഷോഭം തുടരും. കര്‍ഷകരെ ജപ്തി നടപടിയില്‍നിന്ന് സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.
ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനിക്കല്‍, അഖിലേന്ത്യാ കിസാന്‍സഭ ട്രഷറര്‍ പി. കൃഷ്ണപ്രസാദ്, കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ് ടി.ബി. സുരേഷ്, ജനതാദള്‍-എസ് നേതാവ് എ.കെ. കുര്യന്‍, എ.എ. സുധാകരന്‍, സുകുമാരന്‍െറ ഭാര്യ സുമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.